Sunday, 3 June 2018

ഗാലറി നിറയണമെങ്കിൽ കളി കേരളത്തിലാക്കൂ : ഛേത്രിയോട് ചോപ്ര





സമൂഹമാധ്യമങ്ങളിൽ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി നിറഞ്ഞുനിൽക്കുകയാണ്. ചൈനീസ് തായ്‌പേയിയുമായുള്ള മത്സരത്തിലെ തകർപ്പൻ വിജയത്തിന് പിന്നാലെ ഛേത്രി വീഡിയോയുമായി രംഗത്ത് വരികയായിരുന്നു. ഫുട്‍ബോളിനെ നിങ്ങൾ സ്നേഹിക്കുന്നുവെങ്കിൽ സ്റ്റേഡിയങ്ങൾ നിറച്ചുകൊണ്ട് ഞങ്ങളെ പിന്തുണയ്ക്കൂ എന്ന അപേക്ഷയുമായാണ് മത്സരത്തിൽ ഹാട്രിക്ക് നേടിയ ഛേത്രി രംഗത്ത് വന്നത്.
താരത്തിന്റെ ട്വീറ്റിന് കീഴിൽ മുൻബ്ലാസ്റ്റേഴ്‌സ് താരം മൈക്കൽ ചോപ്ര കുറിച്ച മറുപടിയും വൈറലാവുകയാണ്. മുംബൈ ഒരു ഫുട്ബോൾ സിറ്റിയില്ലെന്നും, പകരം ഇന്ത്യയുടെ കളികൾ കേരളത്തിലാക്കിയിരുന്നെങ്കിൽ സ്റ്റേഡിയങ്ങൾ നിറഞ്ഞേനേ എന്നും ചോപ്ര അഭിപ്രായപ്പെട്ടു. കേരളീയരുടെ കാൽപന്ത് സ്നേഹത്തെ വാനോളം പുകഴ്ത്തിയ ചോപ്രയുടെ മറുപടിയെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളികൾ. പ്രീമിയർ ലീഗിൽ അടക്കം മികവുതെളിയിച്ച താരത്തിന് ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല.

Source : athmasports.com

No comments:

Post a Comment

Related posts