പ്രവചനങ്ങളില്‍ പോള്‍ നീരാളിയെ കടത്തി വെട്ടും ഈ വിദേശ മലയാളി
– റോഷന്‍ ജോയ്
പോള്‍ നീരാളിയെ നമ്മുക്കെല്ലാവര്‍ക്കും ഓര്‍മ കാണും. 2010 ലെ ഫുട്ബോൾ ലോകപ്പില്‍ ജർമ്മനിയുടെ മത്സരങ്ങളുടെ ഫലങ്ങൾ കൃത്യമായി പ്രവചിക്കുക വഴിയാണ് പോള്‍ എന്ന നീരാളി ശ്രദ്ധ നേടിയത്. പോള്‍ നീരാളി മണ്‍മറഞ്ഞപ്പോള്‍ അക്കില്ലസ് എന്നാ പൂച്ച പ്രവചനം തുടങ്ങിയെങ്കിലും പോളിനോളം ശ്രദ്ധയകാര്‍ഷിക്കാന്‍ അക്കില്ലസിനായിട്ടില്ല. എന്നാല്‍ ഇവര്‍ രണ്ടു പേരുടെയും പ്രവചനങ്ങളെ കടത്തി വെട്ടിയിരിക്കുകയാണ് സുമിത് ജോസ് എന്നാ വിദേശ മലയാളി. മത്സര ഫലങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല സുമിത്തിന്റെ പ്രവചനങ്ങള്‍. സ്കോര്‍ ലൈനും, ടീമുകള്‍ ഗോള്‍ വഴങ്ങുന്ന മിനുട്ടുമടക്കം മത്സരത്തിലെ നിര്‍ണായക നിമിഷങ്ങള്‍ വരെ ആശാന്‍ പ്രവചിച്ചിരിക്കുകയാണ്. ഏകദേശം 39,000ത്തോളം അംഗങ്ങള്‍ ഉള്ള റോയല്‍ സ്പോര്‍ട്സ് അരീന എന്നാ സ്പോര്‍ട്സ് ഗ്രൂപ്പിലാണ് സുമിത്തിന്റെ പ്രവചങ്ങള്‍ അത്രയും വന്നത്.
സുമിത്തിന്റെ പ്രവചനങ്ങളുടെ ചില സ്ക്രീന്‍ഷോട്ടുകള്‍
കടപ്പാട് : റോയല്‍ സ്പോര്‍ട്സ് അരീന

ഏവരും ജര്‍മനിയുടെ വിജയം പ്രതീക്ഷിച്ചപ്പോള്‍ സുമിത്തിന്റെ പ്രവചനം മറ്റൊന്ന്. പറഞ്ഞത് പോലെ ലോക ചാമ്പ്യന്മാര്‍ക്ക് മെക്സിക്കോയ്ക്ക് മുന്നില്‍ അടി തെറ്റി.

പ്രവചനം പോലെ തന്നെ ലിവര്‍പൂള്‍ താരം ലോവ്റന്‍ മെസ്സിയെ പൊട്ടി. ആരാധക പിന്തുണ ഏറെയുള്ള അര്‍ജന്റീന മത്സരം 3-0 ത്തിനു തോറ്റു.

മത്സരത്തില്‍ ഇംഗ്ലണ്ടിനു 6-1 ന്റെ വമ്പന്‍ ജയം

സ്വീഡന്‍ ജയിക്കും എന്ന് പ്രതീക്ഷിചിരുന്നപ്പോള്‍ ക്രൂസിന്റെ ഫ്രീകിക്കില്‍ 95 ആം മിനുട്ടില്‍ ജര്‍മനിക്ക് ജയം.

ഓപ്പണിംഗ് മത്സരങ്ങളില്‍ തോല്‍വി എന്നാ ട്രെന്റ് ഇംഗ്ലണ്ട് തിരുത്തിക്കുറിച്ചു

പനാമയ്ക്ക് ഇംഗ്ലണ്ടിനെതിരെ 6-1 ന്റെ കനത്ത തോല്‍വി


90 മിനുട്ടും പാറ പോലെ ഉറച്ചു നിന്ന നവാസിന്റെ കോട്ടയില്‍ കുട്ടിഞ്ഞോ ഗോളടിച്ചത് കൃത്യം 90ആം മിനുട്ടില്‍.
കേരളത്തിലെ ചുരുക്കം ചില ന്യൂകാസില്‍ യുണൈറ്റഡ് ഫാന്‍സിലൊരാളായ സുമിത്ത് പത്തനംതിട്ട റാന്നി സ്വദേശിയാണ്. വര്‍ഷങ്ങളായി സമൂഹ മാധ്യമ ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമായ സുമിത്ത് മികച്ച ഒരു സ്പോര്‍ട്സ്/സിനിമാ നിരൂപകന്‍ കൂടിയാണ്. ഇത്രയും നാളും തന്റെ എഴുത്തിലൂടെ സൃഷ്ടിച്ചതിലും അധികം ആരാധവൃന്ദത്തെ കേവലം രണ്ടാഴ്ചത്തെ പ്രവചന പരമ്പരകളിലൂടെ സൃഷ്ടിച്ചെടുത്തതിന്റെ ആവേശത്തിലാണ് സുമിത്ത് ഇപ്പോള്‍. റോയല്‍ സ്പോര്‍ട്സ് എരീനയില്‍ ഇദ്ദേഹം നടത്തിയ പ്രവചനത്തിന്റെ സ്ക്രീന്‍ഷോട്ടുകള്‍ കണ്ട് ധാരാളം പേര്‍ ഇദ്ദേഹത്തിനു ഫേസ്ബുക്കില്‍ ഫ്രെണ്ട് റിക്വസ്ട്ടുള്‍ അയയ്ക്കുന്നുണ്ട്.
സുമിത്തിന്റെ ഇന്നത്തെ പ്രവചനം

ലോകകപ്പില്‍ ഇംഗ്ലണ്ടിനെ പിന്തുണയ്ക്കുന്ന സുമിത്ത് ഇന്നത്തെ അര്‍ജെന്റീന നൈജീരിയ കളിയില്‍ അര്‍ജെന്റീനയോടോപ്പമാണ്
No comments:
Post a Comment